pepper

കൊച്ചി: പെപ്പർ ക്രിയേറ്റിവ് അവാർഡ്‌സ് ട്രസ്റ്റ് ഡെഡ്‌ലൈൻ കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ പരസ്യ ഏജൻസികൾ, മാദ്ധ്യമസ്ഥാപനങ്ങൾ, പ്രൊഡക്ഷൻ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാം.

ഒരു പ്രത്യേക ആശയത്തെ അടിസ്ഥാനമാക്കി അര പേജിൽ കവിയാത്ത അച്ചടി പരസ്യം തയ്യാറാക്കുക എന്നതാണ് മത്സരം. താൽപര്യമുള്ളവർ pepper.awardor.comൽ ഒക്ടോ. 20-ന് മുമ്പ് രജിസ്റ്റർ ചെയ്യണം. 21 വൈകീട്ട് 5-ന് സൈറ്റിൽ ലോഗിൻ ചെയ്താൽ ആശയം ലഭ്യമാകും.
സൃഷ്ടികൾ 22ന് വൈകീട്ട് 5 ന് മുമ്പ് അപ്‌ലോഡ് ചെയ്യണം.
ഒന്നിൽ കൂടുതൽ എൻട്രികൾ സമർപ്പിക്കാം. സൈഡ്‌വേസ് സ്ഥാപകൻ അഭിജിത്ത് അവസ്തി, ബാങ് ഇൻ ദി മിഡിൽ സഹസ്ഥാപകനും സി.സി.ഒയുമായ പ്രതാപ് സുതൻ, എം.എം.ടി.വി സി.ഒ.ഒ പി.ആർ. സതീഷ് എന്നിവർ അടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുക.

25,000, 15,000, 10,000 രൂപ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാർക്ക് ലഭിക്കും. വിവരങ്ങൾക്ക് 75599 50909, 0484-4026067