അങ്കമാലി: മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ പുതിയ ആസ്ഥാനമന്ദിരം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽനിന്നും 150 ലക്ഷം രൂപ ചെലവഴിച്ച് 6700 ചതുരശ്രയടി വിസ്തീർണത്തിലാണ് മന്ദിരംനിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുനിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സിജു ഈരാളി, ടി.എം. വർഗീസ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജു ഡേവീസ്, ബിജി സാജു, പഞ്ചായത്ത് സെക്രട്ടറി അബ്ദുൾ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് ഓഫീസ് മന്ദിരം രണ്ടാമതും ഉദ്ഘാടനം ചെയ്തത് അപഹാസ്യമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് മഞ്ഞപ്ര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിന് മുമ്പിൽ ഇന്നലെ പ്രതിഷേധ സമരം നടത്തി. അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു.