പെരുമ്പാവൂർ: അശമന്നൂർ ഗ്രാമപഞ്ചായത്തിലെ 140 നിർദ്ധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് സൗജന്യമായി നൽകുന്ന ടിവി വിതരണം ആരംഭിച്ചു. പഞ്ചായത്ത് 10 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബേസിൽ പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി. വർഗീസ്, പ്രീത സുകു, പഞ്ചാത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഹണിത്ത് ബേബി, ബിന്ദു ബെസ്സി, പഞ്ചാത്ത് അംഗങ്ങളായ പി.ഒ. ജയിംസ്, വി.കെ. സുനിൽ, എൻ.പി. ശിവൻ, അനിതാ ജയൻ എന്നിവർ പങ്കെടുത്തു.