പെരുമ്പാവൂർ: കേരള കോൺഗ്രസ് ( സ്‌കറിയ തോമസ് ) എറണാകുളം ജില്ല സെക്രട്ടറി വി കിരൺകുമാർ തൽസ്ഥാനം രാജി വച്ചു. ജോസ് കെ മാണിയേയും കൂട്ടരേയും ഇടതു മുന്നണിയിൽ പ്രവേശിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.പി ജെ ജോസഫ് നേത്യത്വം നൽകുന്ന കേരള കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുവാനാണ് തീരുമാനം. ഇതോടൊപ്പം ഒക്കൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ പി പൈലിയും നൂറോളം പ്രവർത്തകരും കേരള കോൺഗ്രസ് (എം) പി ജെ ജോസഫ് വിഭാഗത്തിൽ ചേരുവാൻ തീരുമാനിച്ചു. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ഒക്കൽ പഞ്ചായത്തിൽ യു.ഡി.എഫ് വൻ വിജയം നേടുമെന്ന് സംയുക്ത പ്രസ്താവനയിൽ ഇവർ അഭിപ്രായപ്പെട്ടു.