കോലഞ്ചേരി: ജില്ലാ പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്നും വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഇലക്‌ട്രോണിക് വീൽചെയറുകളും ഓക്‌സിജൻ കോൺസന്ട്രേഷൻ മെഷീനുകളുടെയും വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.കെ.അയ്യപ്പൻകുട്ടി വിതരണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗൗരി വേലായുധൻ അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, അംഗങ്ങളായ ബീന കുര്യാക്കോസ്, എൻ.എൻ രാജൻ, കെ.കെ രമേശ്, പഞ്ചായത്തംഗം ടി.കെ പോൾ, മെഡിക്കൽ ഓഫീസർ ഡോ. ബിജി എലിസബത്ത്, ഡോ.നീതു, ഹെൽത്ത് സൂപ്പർവൈസർ ബിനോയി ജോസഫ് എന്നിവർ സംസാരിച്ചു.