കോലഞ്ചേരി: ദേശീയ പാതയിൽ പുതുപ്പനം ജംഗ്ഷനു സമീപം ട്രാൻസ്‌ഫോർമറിനു താഴെയും,പുത്തൻകുരിശ് പൊലീസ് സ്‌​റ്റേഷനു സമീപവും ചൂണ്ടി വാട്ടർ അതോറി​റ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ഇവിടെ തന്നെ രണ്ടിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. നേരത്തെ പലവട്ടം പൈപ്പ് പൊട്ടി പുനസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കാലപ്പഴക്കം മൂലം വീണ്ടും പൊട്ടുകയാണ്. ചൂണ്ടി മുതൽ കഴുനിലം വളവുവരെ നാൽപ്പതോളം സ്ഥലത്ത് പൈപ്പ് പൊട്ടി അ​റ്റകു​റ്റപ്പണി നടത്തിയിട്ടുണ്ട്.