കൊച്ചി: എറണാകുളം ക്ഷേത്രക്ഷേമസമിതി, കൊച്ചിൻ ദേവസ്വം ബോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷങ്ങൾ നടക്കും. 17ന് വൈകിട്ട് ആറി​ന് തുടങ്ങുന്ന ആഘോഷം ഒമ്പതു ദിവസം നീണ്ടുനിൽക്കും. ഗൗരിശങ്കര കലാലയത്തിലെ വിദ്യാർത്ഥികൾ ഓൺലൈനായി ചെണ്ടമേളം അവതരിപ്പിക്കും. 23 ന് വൈകിട്ട് പൂജവയ്‌പ്പ്. 26 ന് രാവിലെ 7.30 മുതൽ മേൽശാന്തി കൈമുക്ക് പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിദ്യാരംഭ ചടങ്ങുകളും നടക്കും.