jabir
ജാബിർ

കൊച്ചി: നഗരത്തിൽ വില്പനക്കായി കൊണ്ടുവന്ന പത്ത് മയക്കുമരുന്ന് ഗുളികകളുമായി ആലുവ എടത്തല കുഴിവേലിപ്പടി മുകുളാർകുടി വീട്ടിൽ ജാബിറിനെ (21) പൊലീസ് അറസ്‌റ്റുചെയ്‌തു. പാലാരിവട്ടം ഭാഗത്തുവച്ച് വില്പനയ്ക്കിടെയാണ് കുടുങ്ങിയത്. ബംഗളൂരുവിൽ നിന്നും ഇടനിലക്കാർവഴി കുറഞ്ഞവിലയ്ക്ക് ലഹരിവസ്തുക്കൾ വാങ്ങി ഉയർന്ന വിലയ്ക്ക് പാലാരിവട്ടം, വൈറ്റില ഭാഗങ്ങളിലുള്ള യുവാക്കൾക്ക് വില്പന നടത്തി ആർഭാടജീവിതം നയിച്ചു വരികയായിരുന്നു യുവാവെന്ന് പൊലീസ് പറഞ്ഞു.
നാർക്കോട്ടിക് അസി.കമ്മിഷണർ അബ്ദുൾ സലാം, എസ്.ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്.