കൊച്ചി: കപ്പൽ പാെളിക്കലുമായി ബന്ധപ്പെട്ട ദേശീയ അതോറിറ്റിയായി ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ കേന്ദ്ര സർക്കാർ നിശ്ചയിച്ചു. റീസൈക്ലിംഗ് ഒഫ് ഷിപ്സ് ആക്ട് 2019 പ്രകാരമാണ് വിജ്ഞാപനം.

യാർഡ് ഉടമസ്ഥർക്കും സംസ്ഥാന സർക്കാരുകൾക്കും ആവശ്യമായ അംഗീകാരങ്ങൾ നൽകുന്ന അന്തിമ അധികാരകേന്ദ്രം ഇനിമുതൽ ഡി.ജി ഷിപ്പിംഗ് ആണ്.

ഗുജറാത്തിലെ ഗാന്ധിനഗറിലാണ് നാഷണൽ അതോറിറ്റി ഒഫ് ഷിപ്പ് റിസൈക്ലിംഗിന്റെ ഓഫീസ് ആരംഭിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ വ്യവസായവും ഗുജറാത്തിലാണ്.