
ആലുവ: കിഴക്കെ കടുങ്ങല്ലൂർ വളഞ്ഞമ്പലം ഇലവുങ്കൽ വീട്ടിൽ ബൈജുവിന്റെ ഭാര്യ സനിത (40) നിര്യാതയായി. തലവേദനയ്ക്ക് മരുന്ന് കഴിച്ചിരുന്ന സനിതക്ക് രണ്ട് ദിവസമായി പനിയുണ്ടായിരുന്നെങ്കിലും വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആഹാരം കഴിച്ച ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലങ്ങാട് ജമാഅത്ത് സ്‌കൂൾ അദ്ധ്യാപികയായിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം കടുങ്ങല്ലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഭർത്താവ് ബൈജു വളഞ്ഞമ്പലത്ത് ഓട്ടോറിക്ഷ ഡ്രൈവറാണ്. മക്കൾ: ആരോമൽ, അർജുൻ.