കരാർ അധ്യാപക ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസസിൽ (ഐ.ഐ.ആർ.ബി.എസ്.) ഒരു വർഷ കരാർ അടിസ്ഥാനത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അദ്ധ്യാപകരെ നിയോഗിക്കും. ഫിസിക്‌സ്‌ രണ്ട് (പൊതുവിഭാഗം1, മുസ്‌ളിം1), കെമിസ്ട്രി രണ്ട് (പൊതുവിഭാഗം1, എൽ.സി/എ.ഐ.1), ബയോളജി രണ്ട് (പൊതുവിഭാഗം1, ഒ.ബി.സി.1) എന്നിങ്ങനെയാണ് ഒഴിവ്. 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരം www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2732992.

എം.ഫിൽ ഫിസിക്‌സ്

സ്‌കൂൾ ഒഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ ഫിസിക്‌സ് പ്രോഗ്രാമിന് മുസ്‌ളിം, എസ്.ടി. വിഭാഗത്തിൽ ഓരോ സീറ്റൊഴിവുണ്ട്. യോഗ്യരായവർ 31ന് വൈകിട്ട് നാലിനകം spap@mgu.ac.in എന്ന ഇമെയിലിലേക്ക് അപേക്ഷയും അനുബന്ധരേഖകളും അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481 2731043, 8547720276.

സിവിൽസർവീസ് പരിശീലനം

സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും യോഗ്യതപരീക്ഷയുടെയും അടിസ്ഥാനത്തിൽ 70 സീറ്റിലേക്കാണ് പ്രവേശനം. വിശദവിവരത്തിനും ഓൺലൈനായി അപേക്ഷ നൽകുന്നതിനും www.civilserviceinstitute.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.