nia

കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തിലൂടെ പ്രതികൾ നേടിയ തുക ഭീകരപ്രവർത്തനത്തിന് വിനിയോഗിച്ചതിനുള്ള തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് ഇതുവരെ കണ്ടെത്താനായില്ലെന്ന് എറണാകുളം എൻ.ഐ.എ കോടതി വ്യക്തമാക്കി. ആകെ 30 പ്രതികളുള്ള കേസിലെ പത്തുപ്രതികൾക്ക് ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതിയുടെ വിമർശനം. സ്വർണക്കടത്തു കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റംചുമത്തി അന്വേഷണം നടത്തുന്ന എൻ.ഐ.എയ്ക്ക് കോടതിയുടെ വിമർശനം കനത്ത തി‌രിച്ചടിയാണ്. നയതന്ത്രചാനൽ വഴി സ്വർണം കടത്താൻ മുഖ്യപ്രതികൾക്ക് ഹർജിക്കാരിൽ ചില പ്രതികൾ പണം നൽകിയെന്നും ഇവർ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയെന്നുമാണ് കേസ് ഡയറിയിൽ വ്യക്തമാകുന്നതെന്ന് കോടതി വിലയിരുത്തി. ഇതിനപ്പുറം ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാൻ മതിയായ തെളിവുകൾ ഇതുവരെ കേസ് ഡയറിയിലില്ലെന്നും ജഡ്ജി പി. കൃഷ്‌ണകുമാറിന്റെ വിധിന്യായത്തിൽ പറയുന്നു.

കോടതി പറഞ്ഞത്

ജാമ്യം ലഭിച്ച പ്രതികൾ:

  1. എട്ടാം പ്രതി സെയ്തലവി
  2. ഒമ്പതാം പ്രതി പി.ടി. അബ്ദു
  3. 11 -ാം പ്രതി മുഹമ്മദ് ഇബ്രാഹിം
  4. 14 -ാം പ്രതി മുഹമ്മദ് ഷെഫീഖ്
  5. 16 -ാം പ്രതി മുഹമ്മദ് അൻവർ
  6. 19 -ാം പ്രതി കെ. ഹംജദ് അലി
  7. 21 -ാം പ്രതി ജിഫ്സൽ
  8. 22 -ാം പ്രതി അബൂബക്കർ
  9. 23 -ാം പ്രതി മുഹമ്മദ് അബ്ദുൾ ഷമീം
  10. 24 -ാം പ്രതി അബ്ദുൾ ഹമീദ്.