തൃക്കാക്കര: തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ വ്യാപക പുറമ്പോക്ക് കൈയേറ്റത്തിനെതിരെ ബിജെപി തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ചിറ്റേത്തുകര ജംഗ്ഷനിൽ നിന്ന് പഴയ റോഡിന്റെയും സീപോർട്ട് എയർപോർട്ട് റോഡിന്റെയും മധ്യഭാഗത്ത് ലക്ഷങ്ങൾ വിലമതിക്കുന്നസർക്കാർ ഭൂമി സ്വകാര്യ വ്യക്തി കൈയേറി നിർമ്മാണം നടത്തുകയാണ്.

അടിയന്തരമായി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃക്കാക്കര മുനിസിപ്പൽ പ്രസിഡന്റ് സിബി അനിൽകുമാറും,ആർ രാജേഷും ജില്ലാ കളക്ടർക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും പരാതി നൽകി.

തൃക്കാക്കര ജഡ്ജി മുക്കിനു സമീപം വള്ളത്തോൾ റോഡിലേക്കുള്ള വളവിലും ഇതുപോലെ കൈയ്യേറ്റം നടന്നിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.സി അജയകുമാർ ആരോപിച്ചു