കൊച്ചി: എൽ.ഡി.എഫിൽ ചേർന്ന് പ്രവർത്തിക്കാനുള്ള കേരള കോൺഗ്രസ് (എം) തീരുമാനം
ആത്മഹത്യാപരമാണന്ന് എൻ.ഡി.എ സംസ്ഥാന സമിതിഅംഗവും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനുമായ കുരുവിള മാത്യൂസ് പറഞ്ഞു. ലോക്‌സഭാംഗത്വവും നിയമസഭാംഗത്വവും രാജിവയ്ക്കാതെ ധാർമികതയുടെ പേരിൽ രാജ്യസഭാംഗത്വംമാത്രം രാജി വയ്ക്കുമെന്ന പ്രഖ്യാപനം വെറും രാഷ്ട്രീയ നാടകമാണ്. കേരളത്തിൽ എൻ.ഡി.എ മുന്നണിയെ ശക്തിപ്പെടുത്താൻ ആത്മാർത്ഥതയുള്ള കേരള കോൺഗ്രസ് (എം) പ്രവർത്തകരും വിശ്വാസികളും തയ്യാറാവണമെന്നും കുരുവിള മാത്യൂസ് അഭ്യർത്ഥിച്ചു