koith
ചെറായി രക്തേശ്വരി അപ്പി രാഘവൻ ബ്ലോക്കിൽ പൊക്കാളി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: വർഷങ്ങളായി കൃഷി ചെയ്യാതെ തരിശായി കിടന്ന പൊക്കാളി പാടത്ത് പൊന്ന് വിളയിച്ച് ഒരു കൂട്ടം യുവാക്കൾ. ചെറായി രക്തേശ്വരി ബീച്ച് റോഡിന് സമീപം അഷി രാഘവൻ ബ്ലോക്കിൽ എട്ട് ഏക്കർ പൊക്കാളി പാടത്താണ് ജൈവ രീതിയിൽ കൃഷി ചെയ്ത് വിളവ് കൊയ്‌തെടുത്തത്.ഷിജു, വിനു, സന്തോഷ്, സുനിൽ കുമാർ, ഷിബു, അനീഷ് എന്നീ യുവാക്കളുടെ കൂട്ടായ്മയാണ് നേതൃത്വം നൽകിയത്.

കഴിഞ്ഞ ജൂൺ 15 ന് വിത്ത് വിതക്ക് തുടക്കം കുറിക്കാൻ എസ് ശർമ്മ എം.എൽ.എ എത്തിയിരുന്നു. തങ്ങളുടെ ഉപജീവനത്തിനുള്ള ജോലി കഴിഞ്ഞുള്ള സമയമാണ് ഇവർ ഇതിനായി നീക്കി വച്ചത്.വിളവെടുപ്പിന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് മെമ്പർ കെ എൽ ഷിബു തുടങ്ങിയവർ നേതൃത്വം നൽകി.