ആലുവ: സ്ത്രീ - ദളിത് പീഢനങ്ങൾ വർദ്ധിച്ചിട്ടും നിസംഗത പുലർത്തുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ മഹിളാ കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സത്യഗ്രഹ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിതാ കാസിം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ.സി. സുധാദേവി, എ.ജി. സോമാത്മജൻ, നാസ്ർ എടയാർ, ബിന്ദു രാജീവ്, ഓമന ശിവശങ്കരൻ, നിബ റഫീക്ക്, സഞ്ചു വർഗീസ്, നിഷാ ബിജു, സിന്ധു പനാപ്പിള്ളി, മീനു ജോഷി, ആശാ സുനിൽ, ആകാശ് ആലുങ്കൽ എന്നിവർ സംസാരിച്ചു.