കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഊരിലേക്കുള്ള റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് വ്യത്യസ്ഥ സമരവുമായി ബാബു പത്മനാഭൻ റോഡിലെ ചെളിക്കുഴിയിൽ കിടന്ന് പ്രതിഷേധിച്ചു. കുട്ടമ്പുഴ പിണവൂർകൂടി റോഡ് മൂന്ന് വർഷം മുൻപാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിടത്ത് തന്നെ നിർത്തുകയും ചെയ്തു എന്നാണ് സമരത്തിന് നേതൃത്വം നൽകിയവർ പറയുന്നത് .നൂറു കണക്കിന് വാഹനങ്ങൾ നിത്യേന കടന്ന് പോകുന്ന റോഡ് കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.ചെളിയും വെള്ളവും നിറഞ്ഞ കുഴികളിൽ ഇരുചക്രവാഹനങ്ങൾ നിരവധിയാണ് അപകടത്തിിൽ പെടുന്നത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കോൺഗ്രസ് നേതാവു കൂടിയായ ബാബു ആവശ്യപ്പെട്ടു.