അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഒരുക്കുന്ന സന്നിഭം 2020 ഓൺലൈൻ കലോത്സവത്തിന്റെ ലോഗോ പ്രകാശനം റോജി എം ജോൺ എം.എൽ.എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. നവംബർ 1 മുതൽ നവംബർ 6 വരെയാണ് കലോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഡാൻസ്, പാട്ട്, ആർട്ട് ആൻഡ് ക്രാഫ്റ്റ്, മിമിക്രി, സ്റ്റോറി ടെല്ലിങ്, ഇൻസ്ട്രുമെന്റൽ മ്യൂസിക് എന്നിവയാണ് മത്സരങ്ങൾ. നാല് കാറ്റഗറി കളായാണ് മത്സരം നടത്തുന്നത് 5 വയസ് മുതൽ 10 വയസ് വരെ, 11 വയസ് മുതൽ 15 വയസ് വരെ, 16 വയസ് മുതൽ 20 വയസ് വരെ യുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.റെജിസ്‌ട്രേഷൻ ഒക്ടോബർ 30 വരെ. വിവരങ്ങൾക്ക് 9495201957, 8848522703