കൊച്ചി : പെരിയാർ തിരതല്ലി ഒഴുകുന്ന മനോഹകദൃശാനുഭവം നൽകുന്ന വിനോദ സഞ്ചാരികളുടെ എക്കാലത്തെയും ഇഷ്ടയിടമായ ഏഴാറ്റുമുഖം പ്രകൃതിഗ്രാമം ഇന്ന് തുറക്കും. 2018 ലെ പ്രളയത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ച പ്രകൃതിഗ്രാമത്തെ സിൽവർ സ്റ്റോം അമ്യൂസ്‌മെന്റ് പാർക്കിന്റെ സഹകരണത്തോടെയാണ് എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പുനരുദ്ധരിച്ചത്.
മാർച്ചിൽ പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തിയായെങ്കിലും കൊവിഡ് ലോക്ക് ഡൗൺ വില്ലനായി. പ്രോട്ടോകോൾ പാലിച്ചായിരിക്കും ഗ്രാമം സന്ദർശകരെ സ്വീകരിക്കുകയെന്ന് ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാർ പറഞ്ഞു. സിൽവർ സ്റ്റോം റിസോർട്ടും റെസ്‌റ്റോറന്റും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുമെന്ന് എം.ഡി. എ.ഐ. ഷാലിമാർ അറിയിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം. www.dtpcezhattumugham.com എന്ന വെബ്‌സൈറ്റിൽ ബുക്ക്‌ചെയ്യാം. വിവരങ്ങൾക്ക് : 944 600 5429