kerala-high-court

കൊച്ചി : ഹയർ സെക്കൻഡറി ഒാപ്പൺ സ്കൂൾ നടത്തിപ്പു ചുമതലയുള്ള സ്റ്റേറ്റ് കൗൺസിൽ ഫോർ ഒാപ്പൺ ആൻഡ് ലൈഫ് ലോംഗ് എഡ്യുക്കേഷനിൽ (സ്കോൾ കേരള) കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടി ഹൈക്കോട‌തി സ്റ്റേ ചെയ്തു. ഡി.വൈ.എഫ്.ഐ നേതാക്കളുടെ ബന്ധുക്കളടക്കമുള്ളവരെ സ്ഥിരപ്പെടുത്താൻ നീക്കമുണ്ടെന്നാരോപിച്ച് തൊടുപുഴ സ്വദേശി എം.ബി. താജു ഉൾപ്പെടെ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഇതുവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കിൽ വിശദീകരണം നൽകണം. സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കിൽ ഹർജിയിലെ തുടർനടപടികൾക്കു വിധേയമായിരിക്കും. 55 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്ന് ഹർജിയിൽ പറയുന്നു. ഹർജി ഒക്ടോബർ 21ന് വീണ്ടും പരിഗണിക്കും.