കാലടി: ജ്ഞാനപീഠം പുരസ്കാര ജേതാവ് മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ.കെ.വിജയൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഉഷ മാനാട്ട്, വിജയലക്ഷ്മി ചന്ദ്രൻ ,ജിനി തര്യൻ, ജോളി.പി.ജോസ്, സന്തോഷ് പുതുവാശേരി എന്നിവർ സംസാരിച്ചു.