പറവൂർ: കൊവിഡ് വ്യാപനം കുടുമ്പോൾ മുൻകുരുതൽ നിർദേശങ്ങളും പ്രോട്ടോക്കോൾ ലംഘനം പാലിക്കാൻ ജനങ്ങൾ മടികാട്ടുന്നതിനെതിരെ ബന്ധപ്പെട്ടവർ ശക്തമായ നടപടിയാണ് സ്വീകരിച്ചു. പറവൂർ മേഖലയിൽ പ്രോട്ടോക്കോൾ പിടികൂടാൻ മേഖലയിലെ തദ്ദേശസ്ഥാപനങ്ങളിൽ സർക്കാർ നിയമിച്ച സെക്ടർ മജിസ്ട്രേട്ടുമാരാണ് നടപടികൾ സ്വീകരിക്കുന്നത്. ഒട്ടേറെപ്പേർക്ക് താക്കീതു നൽകി വിട്ടിട്ടുണ്ട്. ഗ്രാമ പ്രദേശത്ത് പ്രോട്ടോക്കോൾ സംഘനം കൂടുതൽ. മാസ്ക് കൃത്യമായി മുഖത്ത് വയ്ക്കാത്തവരാണ് പിടിക്കപ്പെട്ടവരിൽ കൂടുതൽ പേരും. മൂക്കും വായും ശരിയായി മൂടാതെ കഴുത്തിലൂടെ മാസ്ക് ഇടുന്നവർ ഇപ്പോഴും ഒട്ടേറെയുണ്ട്. ഒരു ക്ഷീര സംഘത്തിൽ മാസ്ക് ധരിക്കാതെ പാൽ അളന്ന് കൊടുക്കുന്നത് പിടികൂടി. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ പേരുവിവരങ്ങൾ കൃത്യമായി സൂക്ഷിക്കാത്തതും ചില സൂപ്പർ മാർക്കറ്റുകളിൽ അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റിയതും കേസെടുത്തു. സാമൂഹിക അകലം ഇല്ലാതെയാണ് ചിലയിടങ്ങളിൽ ആളുകൾ ക്യൂ നിൽക്കുന്നതെന്നും സാനിറ്റൈസർ ഇല്ലാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തെന്നും സെക്ടർ മജിസ്ട്രേട്ടുമാർ പറഞ്ഞു.
ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ
പറവൂർ മേഖലയിൽ 151
നഗരസഭയിൽ 27
ചിറ്റാറ്റുകര പഞ്ചായത്തിൽ 40
പുത്തൻവേലിക്കര 32
ചേന്ദമംഗലം 33
ഏഴിക്കര 12
വടക്കേക്കര 7