മൂവാറ്റുപുഴ: റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ അടിയന്തിരമായി കാർഡിൽ ചേർക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇനിയും ആധാർ നമ്പർ ചേർക്കാത്ത അംഗങ്ങൾ ആധാർകാർഡുമായി റേഷൻ കടയിലെത്തി വിരലടയാളം പതിച്ച് ആധാർ നമ്പർ ചേർക്കാവുന്നതാണ്. ഇൗ സേവനത്തിന് ഒരംഗം 10രൂപ വീതം റേഷൻ കടയിൽ നൽകേണ്ടതാണ്. ആധാർ കാർഡിന്റെ ഫോട്ടോകോപ്പിയിൽ റേഷൻ കാർഡ് നമ്പർ എഴുതി റേഷൻ കട, താലൂക്ക് സപ്ലൈ ഓഫീസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങലിലെത്തി ആധാർ നമ്പർ ലിങ്ക് ചെയ്യാവുന്നതാണ്.