അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോർ ഡിവിഷനിൽ കോക്കുന്നിൽ നിർമ്മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം.വർഗ്ഗീസ്, ഗ്രേസി റാഫേൽ, കോക്കുന്ന് സെന്റ് ജോസഫ്‌സ് പള്ളി വികാരി. ഫാ.ഷാജൻ പുത്തൻപുരയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, എന്നിവർ സംസാരിച്ചു.
കോക്കുന്നിൽ 65ാം നമ്പർ ചിന്നമ്മ ടീച്ചർ മെമ്മോറിയൽ അങ്കണവാടി കെട്ടിടത്തിന് മുകളിലാണ് സാംസ്‌കാരിക കേന്ദ്രം നിർമ്മിക്കുന്നത്.