mla
കാർഷിക ബില്ലിനെതിരെ കർഷക കോൺഗ്രസ് നടത്തിയ സമരം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കർഷക ബില്ലിനെതിരെ കർഷക കോൺഗ്രസ് ഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിനു മുൻപിൽ കർഷക ബില്ല് കത്തിച്ച് പ്രതിഷേധിച്ചു .റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ മാടൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ, ജില്ല പഞ്ചായത്തംഗം സാംസൺ ചാക്കോ, ഡി .കെ.ടി .എഫ്.സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് അട്ടാറ, ജേക്കബ് കോട്ടയ്ക്കൽ, ഷൈബി പാപ്പച്ചൻ, ജോയ് മുട്ടംതൊട്ടി, പൗലോസ് പുല്ലൻ, ഷാജു മാളിയേക്കൽ,ബൈജു കൈതാരത്ത് എന്നിവർ സംസാരിച്ചു.