library
പുതുപ്പാടി പൗർണമി ലൈബ്രറി നിർമ്മിക്കുന്ന പുതിയ മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ പുതിയ മന്ദിര നിർമ്മാണത്തിന് തുടക്കമായി. ആന്റണി ജോൺ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലൈബ്രറിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിനോട് ചേർന്നുള്ള കോതമംഗലം നഗരസഭ അതിർത്തിയിലാണ് ലൈബ്രറി സ്ഥിതിചെയ്യുന്നത്. മികച്ചനിലയിൽ പ്രവർത്തിക്കുന്ന പുതുപ്പാടി പൗർണ്ണമി ലൈബ്രറിയുടെ നിലവിലുള്ള കെട്ടിടം ജീർണ്ണാവസ്ഥയിലായിരുന്നു. എം.എൽ.എയുടെ ഫണ്ടിനോടൊപ്പം നാട്ടുകാരുടെ സഹായത്തോടെ എല്ലാ സൗകര്യത്തോടു കൂടിയ മന്ദിരം നിർമ്മിക്കുവാനാണ് ലൈബ്രറി ഭാരവാഹികൾ ഉദ്ദേശിക്കുന്നത്. പുതിയ മന്ദിര നിർമ്മാണത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് ബിനു സ്ക്കറിയ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ഒ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഷെമീർ പനയ്ക്കൽ, സെക്രട്ടറി ലൈജു പൗലോസ്, സുദീഷ് പി .എ എന്നിവർ സംസാരിച്ചു.