കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) പ്രസിഡന്റായി ആർ. മാധവ് ചന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. ജോമൻ കെ. ജോർജാണ് സെക്രട്ടറി.
സൈബർലാൻഡ് ആൻഡ് ലിങ്ക്‌നെറ്റ് ഗ്രൂപ്പ് സ്ഥാപകനും ഡയറക്ടറുമാണ് ആർ. മാധവ് ചന്ദ്രൻ. ജെ.വി.ആർആൻഡ് അസോസിയേറ്റ്‌സ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് പാർട്ണറാണ് ജോമൻ.
നിർമ്മല സീനിയർ വൈസ് പ്രസിഡന്റും എ. ബാലകൃഷ്ണൻ വൈസ് പ്രസിഡന്റുമാണ്. അൽജിയേഴ്‌സ് ഖാലിദ് ജോയിന്റ് സെക്രട്ടറിയും ബിബു പുന്നൂരാൻ ട്രഷററുമാണ്. മുൻ പ്രസിഡന്റ് ജിബു പോൾ കമ്മിറ്റിയിൽ തുടരും.
മധു എസ് നായർ, അദീബ് അഹമ്മദ്, കെ. ഹരികുമാർ, സജി ഗോപിനാഥ്, ശാലിനി വാരിയർ, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, സി.എസ് കർത്ത, രാജൻ ജോർജ്, ബി. ബാലഗോപാൽ, ജോൺസൺ മാത്യു, ഡോ. ജോർജ് വി. ആന്റണി, ഡോ. അനിൽ ജോസഫ്, കെ. അനിൽ വർമ്മ, എച്ച് ബാഹുര, എസ് ശ്രീകുമാർ, എസ്.ആർ. നായർ, എസ്. രാജ്‌മോഹൻ നായർ, പ്രസാദ് കെ. പണിക്കർ, വിവേക് കൃഷ്ണ ഗോവിന്ദ്, ദിനേഷ് പി. തമ്പി, എ സി കെ നായർ എന്നിവർ മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ്.