ldf
കാഞ്ഞൂർ എഫ്.എൽ.ടി.സി തുടങ്ങാത്തതിൽ ഷാപ്പുംപടിയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സമരം പി.അശോകൻ ഉദ്ഘാടനം ചെയ്തു

കാലടി: കാഞ്ഞൂർ പഞ്ചായത്തിൽ കൊവിഡ് എഫ്.എൽ.ടി.സി തുടങ്ങാത്തതിൽ യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിക്കെതിരെ കാഞ്ഞൂരിൽ 101 കേന്ദ്രങ്ങളിലായി ബഹുജനങ്ങൾ പ്രതിഷേധ ജ്വാല തെളിച്ച് പ്രതിഷേധിച്ചു . വീട്ടമ്മമാരും കുട്ടികളുമടക്കം പ്രതിഷേധത്തിൽ അണിനിരന്നു. കാഞ്ഞൂരിനെ പുറകോട്ട് നയിച്ച പഞ്ചായത്ത് ഭരണത്തിനെതിരായ കുറ്റപത്രം വായിച്ചു. ഷാപ്പുംപടിയിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അശോകൻ നിർവഹിച്ചു.