അങ്കമാലി: പുരോഗമന കലാസാഹിത്യ സംഘം എറണാകുളം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച കെ.ആർ കുമാരൻ മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിനായി നായത്തോട് നവയുഗ കലാസമിതി കെട്ടിടത്തിൽ ആരംഭിക്കുന്ന വായനശാലയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് 6 മണിക്ക് ദേശാഭിമാനി ചീഫ് എഡിറ്റർ പി .രാജീവ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്തും. ചടങ്ങിൽ പ്രസിഡന്റ് ഷാജി യോഹന്നാൻ അദ്ധ്യക്ഷനാകും. മെമ്പർഷിപ്പ് വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ എം .എ .ഗ്രേസി നിർവഹിക്കും.