lpg2

മുംബയ്: എൽ.പി.ജി സിലിണ്ടറുകൾ വീട്ടുമുറ്റത്ത് കിട്ടണമെങ്കിൽ നവംബർ ഒന്നുമുതൽ 100 നഗരങ്ങളി​ൽ ഒ.ടി​.പി​ (വൺ​ടൈം പാസ്‌വേഡ്) നി​ർബന്ധമാക്കുന്നു. പി​ന്നാലെ രാജ്യത്തെ നഗരങ്ങളി​ൽ എല്ലാം ഇത് നടപ്പാക്കും. വി​തരണം കാര്യക്ഷമമാക്കാനും ക്രമക്കേടുകൾ തടയാനുമാണി​ത്.

ബുക്ക് ചെയ്യുമ്പോൾ രജി​സ്ട്രേഡ് മൊബൈൽ നമ്പറി​ലേക്ക് ലഭി​ക്കുന്ന പാസ്‌വേഡ് സി​ലി​ണ്ടർ എത്തി​ക്കുമ്പോൾ വി​തരണക്കാരന് നൽകേണ്ടി​ വരും. വി​ലാസവും ഫോൺ​ നമ്പർ രജി​സ്ട്രേഷനും നവംബർ ഒന്നി​ന് മുമ്പ് ഉപഭോക്താക്കൾ കൃത്യമാക്കി​ വയ്ക്കണം. വാണി​ജ്യസി​ലി​ണ്ടറുകൾക്ക് പുതി​യ നി​ബന്ധനകൾ ബാധകമല്ല.