
മുംബയ്: എൽ.പി.ജി സിലിണ്ടറുകൾ വീട്ടുമുറ്റത്ത് കിട്ടണമെങ്കിൽ നവംബർ ഒന്നുമുതൽ 100 നഗരങ്ങളിൽ ഒ.ടി.പി (വൺടൈം പാസ്വേഡ്) നിർബന്ധമാക്കുന്നു. പിന്നാലെ രാജ്യത്തെ നഗരങ്ങളിൽ എല്ലാം ഇത് നടപ്പാക്കും. വിതരണം കാര്യക്ഷമമാക്കാനും ക്രമക്കേടുകൾ തടയാനുമാണിത്.
ബുക്ക് ചെയ്യുമ്പോൾ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന പാസ്വേഡ് സിലിണ്ടർ എത്തിക്കുമ്പോൾ വിതരണക്കാരന് നൽകേണ്ടി വരും. വിലാസവും ഫോൺ നമ്പർ രജിസ്ട്രേഷനും നവംബർ ഒന്നിന് മുമ്പ് ഉപഭോക്താക്കൾ കൃത്യമാക്കി വയ്ക്കണം. വാണിജ്യസിലിണ്ടറുകൾക്ക് പുതിയ നിബന്ധനകൾ ബാധകമല്ല.