കൊച്ചി: സാധാരണക്കാരനിലും സ്വാധീനം ചെലുത്തിയ മഹാകവിയായിരുന്നു അക്കിത്തമെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവസമിതി സംഘടിപ്പിച്ച അക്കിത്തം അനുസ്മരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗഹനമായ വേദാന്തസാരം പച്ച മലയാളത്തിൽ സാധാരണ ക്കാർക്ക് ഉൾകൊള്ളാൻ കഴിയും വിധം കവിതയിൽ ആവിഷ്‌കരിച്ച മഹാമനീഷിയാണ് അക്കിത്തം. ഇ. എൻ. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരി രാമചന്ദ്രൻ, ആർ.കെ. ദാമോദരൻ, കെ. ജി. വേണുഗോപാൽ, ബി. പ്രകാശ്ബാബു എന്നിവർ പങ്കെടുത്തു.