കൊച്ചി: കുണ്ടന്നൂരിൽ വൈറ്റില ഭാഗത്തേക്കുള്ള റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുഴികൾ അടക്കുന്നതിനുമായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് കളക്‌ടർ അറിയിച്ചു. ഇതു സംബന്ധിച്ച മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കളക്‌ടർ എസ്. സുഹാസ് അറിയിച്ചു.