കൊച്ചി: ബി.പി.സി.എൽ പൊതുമേഖലയിൽ നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് ബി.പി.സി.എൽ സംരക്ഷണ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വെബ് റാലി സംഘടിപ്പിക്കും. സി.ഐ.ടി.യു കേരളയുടെ ഫേസ്ബുക്ക് പേജിൽ വൈകിട്ട് 6ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മഹാരത്‌ന കമ്പിനിയായ ബി.പി.സി.എൽ സ്വകാര്യ മേഖലയ്ക്ക് നൽകരുതെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് വെബ് റാലി.

ബെന്നി ബഹനാൻ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. ചന്ദ്രൻപിള്ള, എളമരം കരീം എം.പി, കെ.പി. ധനപാലൻ, ആർ. ചന്ദ്രശേഖരൻ, എം.എൽ.എമാരായ കെ. സുരേഷ് കുറുപ്പ് , വി.ഡി. സതീശൻ, വി.പി സജീന്ദ്രൻ, എം. സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും.