bank
സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് നൽകുന്ന ധനസഹായം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം മുനമ്പം വെൽഫെയർ അസോസിയേഷന് കൈമാറുന്നു

വൈപ്പിൻ: മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റോഡുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് നൽകുന്ന ധനസഹായം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം കൈമാറി. അപെക്‌സ് ഭാരവാഹികളായ പി.കെ ഭാസി, സേവി താന്നിപ്പിള്ളി എന്നിവർ സംഭാവന ഏറ്റുവാങ്ങി.15 ലക്ഷം രൂപ ചെലവിൽ 62 കാമറകളാണ് മുനമ്പം, പള്ളിപ്പുറം, ചെറായി , അയ്യമ്പിള്ളി , കുഴുപ്പിള്ളി എന്നിവിടങ്ങിൽ സ്ഥാപിക്കുന്നത്. മുനമ്പം ജനമൈത്രി പൊലീസ് , പള്ളിപ്പുറം കുഴുപ്പിള്ളി റസിഡൻസ് അസോസിയേഷനുകളുടെ അപെക്‌സ് കൌൺസിൽ എന്നിവയുടെ സംയുക്ത സംരഭമായ മുനമ്പം വെൽഫെയർ അസോസിയേഷനാണ് കാമറകൾ സ്ഥാപിക്കുന്നത്.