cpm
പട്ടിമറ്റത്തെ സമരം സി.പി.എം ജില്ലാ കമ്മിറ്റിയംഗം സി.ബി ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: മനയ്ക്കകടവ് - നെല്ലാട്, പട്ടിമ​റ്റം - പത്താംമൈൽ റോഡുകളുടെ പുനർനിർമ്മാണത്തിൽ വി.പി സജീന്ദ്രൻ എം.എൽ. എയ്ക്ക് പിടിപ്പുകേടുണ്ടെന്നാരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ സമരം സംഘടിപ്പിച്ചു. ഇരു റോഡുകളിലെയും പ്രധാനപ്പെട്ട 23 കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണയും വിശദീകരണ യോഗവും നടത്തി. നെല്ലാട് ഏരിയാ സെക്രട്ടറി സി.കെ വർഗീസും, പട്ടിമ​റ്റത്ത് ജില്ലാ കമ്മി​റ്റിയംഗം സി.ബി ദേവദർശനനും, കിഴക്കമ്പലം കവലയിൽ ജില്ലാ കമ്മി​റ്റിയംഗം കെ.വി ഏലിയാസും,പള്ളിക്കരയിൽ ജില്ലാ കമ്മി​റ്റിയംഗം അഡ്വ. കെ.എസ് അരുൺകുമാറും,മംഗലത്തുനടയിൽ മുൻ എം.എൽ.എ എം പി വർഗീസും ഉദ്ഘാടനം ചെയ്തു. റോഡുകളുടെ പുനർനിർമ്മാണത്തിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 32.64 കോടി രൂപ അനുവദിച്ചിരുന്നു. തകർന്ന റോഡിലൂടെയുള്ള യാത്രയും,പൊടിയും മൂലം തീരാദുരിതത്തിലായ ജനങ്ങൾക്ക് നേരെ കണ്ണടക്കുന്ന എം.എൽ.എക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിപ്പ് നൽകി.