sndp

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം വനിതാസംഘം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ നേതൃയോഗം ചേർന്നു. എസ്.എൻ.ഡി.പി യോഗനേതൃത്വത്തിനും ജനറൽ സെക്രട്ടറിക്കും എതിരെയുള്ള കുപ്രചരണങ്ങൾക്ക് ശക്തമായ മറുപടിയാണ് എസ്.എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പിലെ വെള്ളാപ്പള്ളി നടേശൻ പാനലിന്റെ ഐതിഹാസികമായ വിജയമെന്ന് യോഗം വിലയിരുത്തി. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയനിൽ ഗുരുദേവ മാട്രിമോണിയൽ ഉടൻ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വനിതാസംഘം പ്രസിഡന്റ് ജയാ അനിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് ബീന പ്രകാശ്, രാജി ദേവരാജൻ, വി.ആർ. ശ്രീകല, ആശാ അനീഷ്, സലിജ അനിൽകുമാർ, ഓമന രാമകൃഷ്ണൻ, വത്സ മോഹനൻ, മായ ജയകുമാർ,സെക്രട്ടറി ധന്യപുരുഷോത്തമൻ എന്നിവർ സംസാരിച്ചു.