പറവൂർ: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ മാക്കാനായി - താണിപ്പാടം റോഡ് തകർന്ന് തരിപ്പണമായി മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി വൈകുന്നു. ജനവാസമേഖലയിലെ പ്രധാന റോഡാണിത്. നിരവധിപ്പേരാണ് ഈ പാതയെ ആശ്രയിക്കുന്നത്. നിലവിൽ മഴവെള്ളം കെട്ടിക്കിടന്ന് പുഴ പോലെയാണ് റോഡിന്റെ അവസ്ഥ. കാൽ നട പോലും ക്ലേശകരമായെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ രൂപപ്പെട്ട കുഴികൾ അപകട വിളിച്ചവരുത്തും. റോഡ് അറ്റക്കുറ്റ പണി നടത്തി നവീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.