പെരുമ്പാവൂർ: ആക്രിസാധനങ്ങൾ കൊണ്ട് ഇലക്ട്രിക് ബൈക്ക് നിർമ്മിച്ച വെങ്ങോല സ്വദേശിയും വളയൻചിറങ്ങര ഹയർസെക്കഡറി സ്‌കൂൾ 10 ാം ക്ലാസ് വിദ്യാർത്ഥിയുമായ അനന്തുവിന് കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ ഉപഹാരവും പ്രേത്സാഹന സമ്മാനവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകി അനുമോദിച്ചു. സംസ്ഥാന സമിതി അംഗം എം.പി. ജോർജ്, ജില്ലാ ജനറൽ സെക്രട്ടറി എം.എം. ഷാജഹാൻ, വാർഡ് അംഗം എം. ബിജോയ്, വാർഡ് പ്രസിഡന്റ് സണ്ണി തുരുത്തിയിൽ തുടങ്ങിയവർ പങ്കെടുത്തു.