asharaf

ആലുവ: കൊവിഡ് ചികിത്സയിലായിരുന്ന മുപ്പത്തടം കുട്ടക്കാട്ടുവീട്ടിൽ അഷറഫ് (കുഞ്ഞുമോൻ - 59) മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് നേരത്തെ മുതൽ ചികിത്സയിലായിരുന്ന കുഞ്ഞുമോന് ഒരാഴ്ച്ച മുമ്പാണ് പനി ബാധിച്ചത്. ഇതേതുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. മുപ്പത്തടം ജമാഅത്ത് പള്ളി കബർസ്ഥാനിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കബറടക്കി. ഭാര്യ: ഹസീന. മക്കൾ: നജീബ്, സജന, ഐഷ. മരുമക്കൾ: കബീർ, ഷംസിയ.