കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും അഴിമതിക്കുമെതിരെ തെളിവുകൾ പുറത്തുകൊണ്ടുവന്ന യു.ഡി.എഫ് നേതാക്കൾക്കെതിരെ കള്ളക്കഥകൾ മെനയുന്ന എൽ.ഡി.എഫിനെതിരെ മഹിളാ കോൺഗ്രസ് തൃക്കാക്കര മണ്ഡലംക മ്മിറ്റി സായാഹ്നധർണ നടത്തി. പാലാരിവട്ടത്ത് സംഘടിപ്പിച്ച സമരം പി.ടി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ. മിനി ജോയ്, മേരി ജോൺ, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, സുനില സിബി, ജോഷി പള്ളൻ എന്നിവർ പ്രസംഗിച്ചു.