കൊച്ചി : സാമൂഹികവിരുദ്ധരുടെ ഭീഷണിക്കും മർദനത്തിനും ഇരയായ സജ്ന ഷാജിക്കും സഹപ്രവർത്തകർക്കും കേരള പ്രദേശ് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പൂർണപിന്തുണയും സംരക്ഷണവും ഉറപ്പുനൽകി.

സംസ്ഥാന പ്രസിഡന്റ് അരുണിമ സുൽഫിക്കർ, സെക്രട്ടറി സന്ധ്യ , ജില്ലാ പ്രസിഡന്റ് താരാ പ്രസാദ് എന്നിവർ കരിങ്ങാച്ചിറയിൽ എത്തിയാണ് പിന്തുണ അറിയിച്ചത്.