ആലുവ: മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ 'വാസന്തി'യുടെ സംവിധായകരയ റഹ്മാൻ ബ്രദർസിനെ എ.ഐ.വൈ.എഫ് കടുങ്ങല്ലൂർ മേഖല കമ്മിറ്റി ആദരിച്ചു. കടുങ്ങലൂർ പ്രദേശത്തെ കേളത്തിന്റെ സാംസ്‌കാരിക തലത്തിലേക്ക് ഉയർത്തിയ സജാസ് റഹ്മനും, നിജാസ് റഹ്മനും കേരളത്തിന്റെ അഭിമാനമാണെന്ന് ഉപഹാരം നൽകി സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.വി. രവീന്ദ്രൻ പറഞ്ഞു. വാസന്തിയുടെ നിർമ്മാതാവും നടനുമായ സിജു വിത്സണും പങ്കെടുത്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.ഇ. ഇസ്മായിൽ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.എം. നിസാമുദ്ധീൻ, അഫ്‌സൽ എടയർ, ഷിഫാസ് വെട്ടുവേലിൽ എന്നിവർ സംസാരിച്ചു.