പെരുമ്പാവൂർ: പൊലീസ് കാന്റീനിലെ ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിയായ പൊലീസുകാരനെ കാന്റീൻ ചുമതലയിൽ നിന്നും നീക്കി. പെരുമ്പാവൂർ പൊലീസ് കാന്റീനിലെ കോതമംഗലം സ്വദേശി ബിനുമാത്യുവിനെതിരെയാണ് നടപടി.

ഇയാൾക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 30 ഉത്രാടദിനത്തിലാണ് കേസിനാസ്പദമായ സംഭവം.