c-ongres

കളമശേരി: ഏലൂർ നഗരസഭയിൽ നിർമ്മിച്ച മുനിസിപ്പൽ കൃഷിഭവൻ ഓഡിറ്റോറിയത്തിലെ സീലിംഗ്‌ പൊളിഞ്ഞു വീണതും , വില കുറഞ്ഞ ഫാനുകൾ വാങ്ങിയതിലും വൻ അഴിമതിയുണ്ടെന്നാരോപിച്ച് കോൺഗ്രസ് നില്പ് സമരം നടത്തി. 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച് മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ തകരാറുകൾ കണ്ടുതുടങ്ങിയതിനാൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും മുനിസിപ്പൽ പാർലമെന്ററി കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നില്പ് സമരം. കൗൺസിലർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജഹാൻ, കൗൺസിലർമാരായ ജിജി സുബ്രമണ്യം, നാസിറാ, പാർട്ടി അംഗങ്ങളായ ഷൈജു ബെന്നി , ജോസഫ്, ബാബു, ഷിജു എന്നിവർ പങ്കെടുത്തു.