പെരുമ്പാവൂർ: മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിന് നൽകാൻ പതിനായിരങ്ങൾ മുടക്കി നിർമ്മിച്ച കട്ടിലുകൾ ഒരു വർഷമായി വെറുതെ കിടന്ന് നശിക്കുന്നു. കട്ടിലിന് വേണ്ടി നിരവധി പേർ അപേക്ഷ നൽകി കാത്തിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഈ അനാസ്ഥ.
കോൺഗ്രസിന് ഭൂരിപക്ഷമുളള പഞ്ചായത്തിൽ അധികാരതർക്കം മൂലം വികസനക്ഷേമകാര്യങ്ങൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്നതിനാൽ ഇത്തരം കാര്യങ്ങൾക്ക് ഉടൻ തീർപ്പുണ്ടാകില്ല. കട്ടിലുകൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.കെ വി സ്മാരക ജനസേവന കേന്ദ്രം അധികൃതർക്ക് പരാതികൾ നൽകിയിട്ടുണ്ട്.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്താനൊരുങ്ങുകയാണ് ഈ സംഘടന.