
കരുമാല്ലൂർ: കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന് ചെട്ടിക്കാട് മഹിളാസമാജം വായനശാല സ്വീകരണം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ആർ. രഘു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് മഹേശ്വരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കരുമാല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ്, വാർഡ് മെമ്പർ പി.എം. ദിപിൻ, കെ.കെ. വിശ്വംഭരൻ, സി.എം. മോഹനൻ എന്നിവർ സംസാരിച്ചു.