 
കുത്താട്ടുകുളം: ഇടയാർ ( രാമഞ്ചിറ ) പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി .ജി. സുധാകരൻ നിർവഹിച്ചു.
അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ റോയി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ വിജയ ശിവൻ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ പി സി ജോസ്, ഫെബിഷ് ജോർജ്, തോമസ് ജോൺ, രാഷ്ട്രീയ കക്ഷി നേതാക്കളായ എം.ആർ.സുരേന്ദ്രനാഥ്,അജയ് ഇടയാർ, എൻ കെ വിജയൻ,ഫ:ജിജിൻ ജോർജ്, എക്‌സി: എൻജിനീയർ ഷിജി കരുണാകരൻ , അസി: എൻജിനീയർ നജുമുദ്ദീൻ ടി. എ എന്നിവർ സംസാരിച്ചു. 2.06 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 9.75 മീറ്റർ വീതിയിൽ പുനർനിർമ്മിക്കുന്ന ഈ പാലത്തിന്റെ ഒരു വശത്ത് നടപ്പാതയുമുണ്ട്. നിലവിൽ കൈവരികൾ തകർന്ന് ശോചനീയവസ്ഥയിലായ പാലം വഴി ഒറ്റവരി ഗതാഗതം മാത്രമേ സാദ്ധ്യമാകുമായിരുന്നുള്ളൂ.