
തൃക്കാക്കര : കള്ളപ്പണ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച പി.ടി. തോമസ് എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.കെ.ടി.യു പ്രതിഷേധസംഗമം നടത്തി.കാക്കനാട് ജംഗ്ഷനിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡന്റ് എം.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പി.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.കെ. ശശി, കെ.ബി. ദാസൻ, പി.കെ. ഹരിഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.