മൂവാറ്റുപുഴ: എം.സി.റോഡിനെയും മൂവാറ്റുപുഴ - പണ്ടപ്പിളളി കൂത്താട്ടുകുളം ലിങ്ക് റോഡിനെയും ബന്ധിപ്പിക്കുന്ന വടക്കൻ പാലക്കുഴ- മൂകാംകുന്ന് റോഡിന് പൊതുമരാമത്ത് വകുപ്പിന്റെ ഭരണാനുമതി ലഭിച്ചു. 3 കോടി രൂപ ചെലവഴിച്ച് റോഡ് ബി.എം.ബി.സി നിലവാരത്തിലാക്കും.8 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും ഡ്രൈയിനേജ്, ഇടിഞ്ഞ ഭാഗങ്ങളിൽ കരിങ്കൽക്കെട്ട്,ഐറിഷ് വർക്ക് ഉൾപ്പെടെയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . വൈദ്യുതി പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റും. പതിറ്റാണ്ടുകളുടെ പഴക്കമുള്ള റോഡ് ഉന്നത നിലവാരത്തിലാക്കണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം സാക്ഷാൽക്കരിക്കപ്പെടുകയാണ്. 2.5 കി.മീ ദൂരമുള്ള റോഡ് വഴി ദൈനം ദിനം കടന്ന് പോകുന്ന യാത്രക്കാർക്ക് പണ്ടപ്പളളി, ആരക്കുഴ വാഴക്കുളം,തൊടുപുഴ, കൂത്താട്ടുകുളം യാത്രകൾ സുഗമമാകും. 2020- 21 ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവസ്യപ്പെട്ട എൽദോ എബ്രഹാം എം.എൽ.എ. ധനകാര്യ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് 3 കോടി രൂപ വകയിരുത്തിയത് .സാങ്കേതിക അനുമതിക്ക് ശേഷം ടെൻഡർ ചെയത് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്കറിയ എന്നിവർ അറിയിച്ചു.